കേരളത്തിലെ കാലാവസ്ഥയിൽ നാടൻപയർ (പെരുംപയർ) വർഷം മുഴുവനും കൃഷി ചെയ്യാം. തെങ്ങിൻ തോപ്പിൽ ഒരു അടിത്തട്ട് വിളയായും മെയ് സെപ്റ്റംബർ മാസങ്ങളിൽ മരച്ചീനിത്തോട്ടത്തിൽ ഒരു ഇടവിളയായും ഇതു വളർത്താം. രണ്ടാം വിളക്കാലത്തും വേനൽക്കാലത്തും ഒരുപ്പൂ ഇരുപ്പൂ നിലങ്ങളിൽ പയർ ഒരു തനി വിളയായിത്തന്നെ വളർത്താവുന്നതേയുളളൂ. വീട്ടുവളപ്പിൽ ഏതു കാലത്തും പയർ വിതയ്ക്കാം.
കൃഷിരീതി

കൃഷിക്കാലം
ഏതുകാലത്തും നാടൻപയർ വളർത്താം. മഴയെ ആശ്രയിച്ചുളള കൃഷിക്ക്, ജൂൺ മാസത്തിൽ വിത്ത് വിതയ്ക്കാം. കൃത്യമായി പറഞ്ഞാൽ ജൂണിലെ ആദ്യ ആഴ്ചയ്ക്ക് ശേഷം.രണ്ടാം വിളക്കാലത്ത് (റാബി) അതായത് സെപ്റ്റംബർ മുതൽ ഡിസംബർ വരെ നെൽപാടത്തിന്റെ ബണ്ടുകളിൽ ഒരു അതിരു വിളയായും പയർ പാകി വളർത്താം. ഞാറ് പറിച്ചു നടുന്ന അതേ ദിവസം തന്നെ ബണ്ടിന്റെ ഇരുവശത്തും വിത്തു വിതയ്ക്കാം. നെൽപാടങ്ങളിൽ വിളവെടുപ്പിനു ശേഷം വേനൽക്കാലത്ത് തരിശിടുന്ന വേളയിൽ പയർ ഒരു തനിവിളയായി വളർത്താം.