പ്രധാന പരിപാടികൾ , വാർത്തകൾ , മരണം , വിവാഹം എന്നിവ നിങ്ങൾക്കും റിപ്പോർട്ട് ചെയ്യാം CLICK HERE

കാർഷികം

എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ കൂവപ്പടി ബ്ളോക്കിലാണ് 48.01 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള വേങ്ങൂർ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്

മഹാഭാരതം കഥയിലെ ബകൻ എന്ന രാക്ഷസനുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് പെരിയാറിന്റെ കൈവഴികളാൽ ചുറ്റപ്പെട്ട ഈ ഗ്രാമത്തിലെ വെമ്പൂരത്തിനുള്ളത്. 42 ഇല്ലക്കാർ താമസിച്ച ഭവനങ്ങളുടേയും ക്ഷേത്രങ്ങളുടേയും അവശിഷ്ടങ്ങൾ അവിടെ ഇന്നും ദൃശ്യമാണ്. മുനികൾ താമസിച്ചിരുന്ന അറകൾ ഇപ്പോഴും നിലനിൽക്കുന്നത് മുനിപ്പാറയുടെ പ്രത്യേകതയാണ്.


കാർഷിക ഗ്രാമമായ നെടുങ്ങപ്ര ഇഞ്ചി കൃഷിയിൽ പ്രശസ്തമാണ്. പഴയകാലം മുതൽ കൊച്ചി കമ്പോളത്തിൽ അറിയപ്പെട്ടിരുന്ന ചുക്കാണ് ഈ പഞ്ചായത്തിലെ പാണിയേലി ചുക്ക്. സവർണ്ണ മേധാവിത്വവും ഫ്യൂഡൽ ജൻമിത്വവും കൊടികുത്തി വാണിരുന്ന വേങ്ങൂർ ഗ്രാമത്തിന്റെ സാമൂഹിക സാംസ്ക്കാരിക ഘടനയിൽ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങൾക്ക് ഒട്ടേറെ മാറ്റങ്ങൾ സൃഷ്ടിക്കുവാൻ സാധിച്ചുണ്ട്. ഹിന്ദുമതത്തിലെ ജാതികളും ഉപജാതികളും ക്രിസ്തീയമതത്തിലെ വിവിധ വിഭാഗങ്ങളും ചേർന്നതാണ് വേങ്ങൂർ ഗ്രാമത്തിലെ ജനവിഭാഗം. ഓരോ വിഭാഗത്തിനും അവരവരുടെ തനതായ ആചാരാനുഷ്ഠാനങ്ങൾ ഉണ്ടെങ്കിലും ഐക്യത്തോടെ കഴിഞ്ഞുപോരുന്നു


1949 സെപ്റ്റംബർ 24 തിയതി കുന്നത്തുനാട് താലൂക്കിലെ വേങ്ങൂർ പകുതിയിൽപ്പെട്ട ഇന്നത്തെ വേങ്ങൂർ, മുടക്കുഴ പഞ്ചായത്തുപ്രദേശങ്ങൾ കൂട്ടിചേർത്ത് വേങ്ങൂർ വില്ലേജ് നിലവിൽ വന്നു. യൂണിയന്റെ ഭരണം നടത്തിയിരുന്നത് 5 ജനപ്രതിനിധികളും 3 ഉദ്യോഗസ്ഥൻമാരും ഉൾപ്പെട്ട സമിതിയായിരുന്നു. ഭരണസമിതിയിൽ റവ.ഫാദർ ജോസഫ് ആലിയാട്ടുകുടി പ്രസിഡന്റും കെ.കെ.നാരായണൻ നായർ വൈസ്പ്രസിഡന്റും ആയിരുന്നു. 1952-ലെ പഞ്ചായത്ത് രൂപീകരണത്തെ തുടർന്ന് 1953 ഏപ്രിൽ മാസത്തിൽ നടന്ന തെരഞ്ഞെടുപ്പോടുകൂടി പഞ്ചായത്ത് സംവിധാനം നിലവിൽ വന്നു. കെ.വി.പൌലോസ് പ്രസിഡന്റും കെ.എം.പൈലി വൈസ്പ്രസിഡന്റുമായിട്ടുള്ള പത്തംഗ ഭരണ സമിതി രൂപീകരിച്ചു. 1963-ൽ കുന്നത്തുനാട് താലൂക്കിലെ വേങ്ങൂർ ഈസ്റ്റ് വില്ലേജ് പ്രദേശം വേങ്ങൂർ പഞ്ചായത്തും വെസ്റ്റ് വില്ലേജ് പ്രദേശം മുടക്കുഴ പഞ്ചായത്തുമായി പുനർനിർണ്ണയം ചെയ്തു.


പടുകൂറ്റൻ വേങ്ങ മരങ്ങൾ എമ്പാടും ഇടതൂർന്ന് വളർന്നു നിന്നിരുന്ന പ്രദേശമായിരുന്നതിനാൽ വേങ്ങയുടെ ഊര് എന്ന അർത്ഥം വരുന്ന വേങ്ങൂർ എന്ന പേര് ഈ ഗ്രാമത്തിന് വീണുകിട്ടി എന്നാണ് പഴമക്കാർ പറയുന്നത്. വനപ്രദേശമായ വെമ്പൂരവും, ചൂരമുടിക്കുന്നും, പുലിയണിപ്പാറയും, മുനിപ്പാറയും, കോട്ടപ്പാറയും ഈ ഗ്രാമത്തിന്റെ ഭാഗങ്ങളാണ്.


അടുത്ത പട്ടണങ്ങൾ (Nearby Cities)

പെരുമ്പാവൂർ 10 കിലോമീറ്റര്‍
മൂവാറ്റുപുഴ 13 കിലോമീറ്റര്‍
അങ്കമാലി 24 കിലോമീറ്റര്‍
പിറവം 27 കിലോമീറ്റര്‍
വടക്കൻ പറവൂർ 39 കിലോമീറ്റര്‍
കൊച്ചി നഗരം 40 കിലോമീറ്റര്‍
അര്പൂക്കര 54 കിലോമീറ്റര്‍
കൊടുങ്ങല്ലൂര്‍ 56 കിലോമീറ്റര്‍
പാലക്കാട് 77 കിലോമീറ്റര്‍
തിരുച്ചിറപ്പള്ളി 241 കിലോമീറ്റര്‍

അവശ്യം അറിഞ്ഞിരിക്കേണ്ടുന്ന
കാര്യങ്ങള്‍

നിങ്ങൾ അവശ്യം അറിഞ്ഞിരിക്കേണ്ടുന്ന കാര്യങ്ങള്‍ >
     Online TV
     Online TV