ഇ – ഫയലിംഗ്
കച്ചവടക്കാര്‍ക്ക് സൗജന്യമായി ഫയല്‍ റിട്ടെന്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം. വാണിജ്യ നീതി വകുപ്പ് കേരള സംസ്ഥാന ഐ ടി മിഷന്‍ എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന ഈ സംവിധാനത്തിലൂടെ ഫയല്‍ റിട്ടേണ് സുതാര്യവും സൗകര്യപ്രദവുമായി അതോടൊപ്പം നികുതി വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
എല്‍.ഐ.സി മൈക്രോ ഇന്ഷുറന്സ്
അസംഘടിത മേഖലയിലെ തൊഴിലാളികളില്‍ സമ്പാദ്യശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോട് കൂടി കേരള സംസ്ഥാന ഐ ടി മിഷന്‍, എല്‍ ഐ സിയുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന മൈക്രോ ഇന്ഷുറന്സ് (ജീവന്‍ മധുര്‍) പദ്ധതിയിലൂടെ പതിനായിരത്തോളം പേര്‍ക്ക് സുരക്ഷ ലഭ്യമായിട്ടുണ്ട്.
സ്പാര്‍ക്ക്
സര്‍വീസ് വേതനവ്യവസ്ഥകള്‍ സുതാര്യവും ലളിതവും ആക്കുക എന്ന ലക്ഷ്യത്തോടെ സ്പാര്‍ക്ക് വഴി ശമ്പളം ബില്ലുകള്‍ മാറിയത് വഴി കൊല്ലം ജില്ലയെ സമ്പൂര്‍ണ്ണ സ്പാര്‍ക്ക് ജില്ലയായി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.
അക്ഷയ ഹെല്‍പ് ഡെസ്ക്
പൊതുജനങ്ങള്‍ക്ക് വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ലഭ്യമാക്കുക, വിവിധ അപേക്ഷകള്‍ കുറഞ്ഞ ചിലവില്‍ തയ്യാറാക്കി നല്‍കുക എന്നീ ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ അക്ഷയ പദ്ധതി നടപ്പിലാക്കിയ ഏകജാലക സംവിധാനമാണ് ഹെല്‍പ് ഡെസ്കുകള്‍. സമയ നഷ്ടമില്ലാതെ ടെലിഫോണ്‍, വാട്ടര്‍ അതോറിറ്റി, കെ എസ് ഇ ബി ബില്ലുകള്‍, വാറ്റ് റിട്ടേന്‍ എന്നിവ അടക്കുന്നതിനും റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും സാധ്യമാകുന്നു.
മലയാളം കംപ്യുട്ടിംഗ്
മലയാളം കംപ്യുട്ടിംഗ് പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചതോടെ ആംഗലേയ ഭാഷ ഉപയോഗിച്ച് കമ്പ്യൂട്ടറില്‍ ചെയ്തിരുന്ന എല്ലാ പ്രവര്‍ത്തനങ്ങളും മലയാള ഭാഷ ഉപയോഗിച്ച് സാധ്യമാകുന്നു. കൂടാതെ പദ്ധതി നിര്‍ദേശ പ്രകാരമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചു. ഈ പദ്ധതിയുടെ തുടര്‍ച്ചയായി അക്ഷയ കേന്ദ്രങ്ങളിലൂടെ മലയാളം കംപ്യുട്ടിംഗ് കോഴ്സ് നടത്തി വരുന്നു.
എന്‍റെ ഗ്രാമം
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും സംസ്കാരവും കലയും ചരിത്രവുമടങ്ങുന്ന വിവരങ്ങള്‍ ലോകത്തിന്‍റെ മുന്നില്‍ തുറന്നു കാട്ടുന്നതിനായി കൊല്ലം ജില്ലയില്‍ വെബ് പോര്‍ട്ടലുകള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചു.
കലാലയം
മലയാളം കംപ്യുട്ടിംഗ് പദ്ധതിയുടെ തുടര്‍ച്ചയായി ഓരോ കലാലയത്തിന്‍റെയും സമസ്ത വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് കുട്ടികളുടെ തനത് സര്‍ഗ്ഗ സൃഷ്ടികളുടെ സ്വതന്ത്ര പ്രകാശനം സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കലാലയങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഇ – ലൈബ്രറി
സംസ്ഥാനത്ത് ആദ്യമായി ലൈബ്രറിയിലെ പുസ്തകത്തെ സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും വിരല്‍തുമ്പില്‍ ലഭ്യമാക്കുക എന്ന ലക്‌ഷ്യം കൊല്ലം ജിലയിലെ നീരാവില്‍ നവോദയ ഗ്രന്ഥശാലയില്‍ അക്ഷയ പദ്ധതി വഴി സാധ്യമാക്കി. സാധാരണഗതിയില്‍ ചിലവേറിയ ഈ പദ്ധതി KOHA (കോഹ) എന്ന സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ നാമമാത്രമായ ചെലവില്‍ വളരെ വേഗത്തില്‍ പൂര്‍ത്തീകരിച്ചു.
റേഷന്‍ കാര്‍ഡ് രെജിസ്ട്രേഷന്‍
സിവില്‍സപ്ലൈസ് വകുപ്പിന്‍റെ സേവനം സാധാരണ ജനങ്ങള്‍ക്ക് വളരെ വേഗം ലഭ്യമാക്കുന്നതിനായി പുതിയ റേഷന്‍കാര്‍ഡിനുള്ള രെജിസ്ട്രേഷന്‍ റേഷന്‍ കാര്‍ഡിലുള്ള തിരുത്തലുകള്‍ എന്നിവ അക്ഷയ കേന്ദ്രങ്ങള്‍ വഴി നടപ്പിലാക്കുന്നു. 2010 ഒക്ടോബര്‍ മുതല്‍ ഈ സൗകര്യം അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭ്യമായി തുടങ്ങി. ഇതിനോടകം 3.5 ലക്ഷം റേഷന്‍ കാര്‍ഡുകളുടെ രെജിസ്ട്രേഷന്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി നടന്നു കഴിഞ്ഞു.
ഇ പെയ്മെന്‍റ് –
ഇലക്ട്രിസിറ്റി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, ബി എസ് എന്‍ എല്‍ തുടങ്ങിയ ഗവര്‍മെന്റ് സ്ഥാപനങ്ങളുടെ യൂട്ടിലിറ്റി ബില്ലുകള്‍ അക്ഷയ വഴി അടക്കാം.
ഇ – കണ്സൈന്‍മെന്‍റ്
ചെക്ക് പോസ്റ്റുകളില്‍ ഇ – കണ്സൈന്‍മെന്‍റ് ഡിക്ലറേഷന്‍ നല്‍കുന്നതിനായി അക്ഷയ ഹെല്പ് സെന്‍ററുകള്‍ സഹായിക്കും.
ജനമൈത്രി പോലിസ് സ്റ്റേഷന്‍
പോലിസ് സ്റ്റെഷനുകളില്‍ ജനമൈത്രി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച അക്ഷയ ഇ സെന്‍ററുകള്‍. നിര്‍ഭയമായി ജനങ്ങള്‍ക്ക് പോലിസ് സ്റ്റെഷനുകളുമായി ബന്ധപ്പെടാന്‍ അവസരം ഒരുക്കുന്നു.
കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ്
18നും 55 നും മദ്ധ്യേ പ്രായമുള്ള വിദേശത്ത് ജോലി ചെയ്യുന്ന/ വിദേശത്ത് 2 വര്‍ഷമെങ്കിലും ജോലി ചെയ്ത ശേഷം തിരിച്ച് വന്ന് കേരളത്തില്‍ സ്ഥിരതാമസമാക്കിയ/ ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്തില്‍ ജോലി സംബന്ധമായി കുറഞ്ഞത് 6 മാസമായി താമസമാക്കിയ കേരളീയര്‍ക്ക് പ്രതിമാസ, ത്രൈമാസ, അര്‍ദ്ധവാര്‍ഷിക, വാര്‍ഷിക തവണകളായി അംശാദായം അടക്കുവാനുള്ള സൗകര്യം അക്ഷയ കേന്ദ്രം വഴി നടപ്പിലാക്കികൊണ്ടിരിക്കുന്നു.
ഇ – മണല്‍
കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഓണ്‍ലൈന്‍ മണല്‍ വിതരണ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. എന്‍.ഐ.സി വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയര്‍ മുഖേന മതിയായ രേഖകളും പഞ്ചായത്ത് സെക്രട്ടറിയോ പ്രസിഡന്ന്റോ സാക്ഷ്യപ്പെടുത്തിയ അപേക്ഷാ ഫോമുമായി അക്ഷയ കേന്ദ്രത്തില്‍ എത്തുന്നവര്‍ക്ക് ലഭിക്കുന്ന മണല്‍ ടോക്കണുമായി പ്രത്യേകം ഏര്‍പ്പെടുത്തിയ കൌണ്ടറുകളില്‍ എത്തിയാല്‍ മണല്‍ വാങ്ങുന്നതിനുള്ള പാസ്സും ഇതുപയോഗിച്ച് കടവുകളില്‍ നിന്ന് മണലും വാങ്ങാം.
ഇ – ഗ്രാന്‍സ്
പ്ലസ് വണ്‍ മുതലുള്ള എസ്സ്/സി, എസ്സ്ടി, ഒബിസി, ഒ ഇ സി വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭ്യമാക്കുന്നതിനു സ്റ്റയ്പ്പന്റ്റ് വിതരണം നടത്തുന്നതിനും ആവശ്യമായ അപേക്ഷാ ഫോറങ്ങള്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ ഈ വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാന്‍ അവസരമൊരുക്കുന്ന പദ്ധതിയാണ് ഇ –ഗ്രാന്‍സ്.
ഇ – ഡിസ്ട്രിക്റ്റ്
സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തിലും കാര്യക്ഷമതയോടും ജനങ്ങളില്‍ എത്തിക്കുന്ന പദ്ധതിയാണ് ഇ – ഡിസ്ട്രിക്റ്റ്. പൊതുജനങ്ങള്‍ക്ക് ഏറെ ആവശ്യമുള്ള റവന്യൂ വകുപ്പിലെ 23 സേവനങ്ങള്‍ ആണ് ആദ്യഘട്ടത്തില്‍ ഈ പദ്ധതി വഴി നടപ്പിലാക്കികൊണ്ടിരിക്കുന്നത്. അക്ഷയ പൊതുസേവന കേന്ദ്രങ്ങളിലൂടെ അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് അധികാരപ്പെട്ട ഉദ്യോഗസ്ഥന്‍ ഓണ്‍ലൈന്‍ ആയി അപേക്ഷ പരിശോധിച്ചശേഷം അര്‍ഹാരായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ച് തിരികെ സി. എസ്സ്. സി കളിലേക്ക് അയക്കുന്നു. ഈ കേന്ദ്രങ്ങളില്‍ നിന്ന് തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാം.
കേരള എന്‍ട്രന്‍സ് പരീക്ഷ അഡ്മിറ്റ് കാര്‍ഡ്
കേരള എഞ്ചിനീയറിംഗ്/ മെഡിക്കല്‍ പരീക്ഷ അഡ്മിറ്റ് കാര്‍ഡുകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ഡൌണ്‍ലോഡ് ചെയ്ത് പരീക്ഷാര്‍ധികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കി.
ആരോഗ്യ ഇന്ഷുറന്സ് പദ്ധതി
സംസ്ഥാനത്ത് 18 ലക്ഷത്തില്‍ അധികം വരുന്ന എ പി എല്‍/ ബി പി എല്‍ വിഭാഗത്തില്‍പെടുന്ന കുടുംബങ്ങള്‍ക്ക് ഉള്ള സ്മാര്‍ട്ട് കാര്‍ഡിന്റെ പുതുക്കല്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി നടന്നുകൊണ്ടിരിക്കുന്നു. നാളിതുവരെ 13, 50,000 കുടുംബങ്ങള്‍ക്ക് കാര്‍ഡ് പുതുക്കി നല്‍കി കഴിഞ്ഞു.
ആധാര്‍
എല്ലാ പൗരന്മാര്‍ക്കും പന്ത്രണ്ടക്ക സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ആധാര്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആധാര്‍ പദ്ധതി ആരംഭിച്ചു.
ഇ – ലേണിംഗ് പ്രോഗ്രാമുകള്‍
ഇഗ്നോ –
കേരളത്തില്‍ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) വിദ്യാഭ്യാസ വിനിമയ പങ്കാളിയാണ് അക്ഷയ. തെരഞ്ഞെടുക്കപ്പെട്ട അക്ഷയ സെന്‍ററുകളിലൂടെ ഇഗ്നോയുടെ ബിരുദാനന്തര ബിരുദ, ബിരുദ കോഴ്സുകളും വിദൂര വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും പഠിക്കുവാന്‍ അവസരമുണ്ട്. കേരളത്തിലെ വിദൂര ഗ്രാമങ്ങളിലും യുനെസ്കോ അംഗീകൃത വിദ്യാഭ്യാസത്തിന്റെ നേട്ടങ്ങളില്‍ എത്തിക്കുകയുമാണ് അക്ഷയയുടെയും ഇഗ്നോയുടെയും ലക്‌ഷ്യം.
സി – ഡിറ്റ് കോഴ്സുകള്‍
അക്ഷയ പദ്ധതിയുടെ ഭാഗമായി കംപ്യുട്ടര്‍ സാക്ഷരത സാധാരണക്കാരില്‍ എത്തിക്കുവാനായി സി- ഡിറ്റ് (സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി) സഹകരണത്തോടെ കേരള സംസ്ഥാന ഐ.ടി മിഷന്‍ പാഠ്യപദ്ധതി രൂപകല്‍പന ചെയ്തിട്ടുണ്ട്. പത്ത് അദ്ധ്യായങ്ങളില്‍ ആയി 2 മണിക്കൂര്‍ നീളുന്ന പത്ത് ക്ലാസ്സുകളിലൂടെ അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം ജനങ്ങളില്‍ എത്തിക്കുന്ന രീതിയാണ് പാഠ്യപദ്ധതിയുടെ സി ഡി റോമില്‍ അവലംബിച്ചിരിക്കുന്നത്.
ഇതിന്‍റെ ഓണ്‍ലൈന്‍ മൂല്യനിര്‍ണ്ണയം വിദഗ്ദര്‍ ഉള്‍പ്പെടെ സമിതിയുടെ മേല്‍നോട്ടത്തില്‍ കമ്പ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സംസ്ഥാന ഐ ടി മിഷന്‍ നടത്തിയ ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. പരീക്ഷാ ഫലം അക്ഷയയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും.
ഇന്‍റല്‍ ലേണ്
ഇന്‍റല്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഐ.ടി അധിഷ്ടിത വിദ്യാഭ്യാസം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിലേക്കായി ഇന്‍റല്‍ എഡ്യുക്കേഷന് ഇനിഷ്യേറ്റീവും അക്ഷയയും പബ്ളിക്ക് പ്രെവറ്റ് പാര്ട്ട്ണര്ഷിപ്പ് രീതിയിലൂടെ അവസരമൊരുക്കുന്നു. കുട്ടികള് ഉള്പ്പെടെ ഉള്ളവര്ക്ക് മികച്ച െഎ. ടി വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് ഈ പദ്ധതിയിലൂടെ അക്ഷയയും കേരള െഎ.ടി മിഷനും ലക്ഷ്യമിടുന്നത്.
DOEACC കോഴ്സുകള് –
അക്ഷയ സെന്ററുകളിലൂടെ DOEACC കമ്പ്യൂട്ടര്‍ കോഴ്സുകള്‍ പഠിക്കാന്‍ അവസരം.
കെല്‍ട്രോണ്‍ കോഴ്സുകള്‍
കെല്‍ട്രോണ്‍ നല്‍കുന്ന മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ കോഴ്സുകള്‍ക്കും അക്ഷയ സെന്ററുകള്‍ പഠനവേദി ഒരുക്കുന്നു.
ഇന്‍സൈറ്റ്
ജന്മനാ കാഴ്ചകുറവുള്ളവര്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞനത്തിനും കോഴ്സുകള്‍ക്കും അക്ഷയ വേദി ഒരുക്കുന്നു.
ഇ – വിദ്യ
കമ്പ്യൂട്ടര്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രാക്ടിക്കല്‍ പരിശീലനം നല്‍കുന്ന സര്‍ക്കാര്‍ അംഗീകൃത ഓഫീസ് മാനേജ്മെന്റ് കോഴ്സാണ് ഇ- വിദ്യ. മൈക്രോസോഫ്റ്റ് വേര്‍ഡ്, മൈക്രോസോഫ്റ്റ് എക്സല്‍, ഇന്റര്‍നെറ്റ് മലയാളം വേര്‍ഡ് പ്രോസെസ്സര്‍, വേള്‍ഡ് വൈഡ് വെബ്, അനുബന്ധ ഓപ്പറേറ്റിംഗ് സിസ്റ്റംസ്, എന്നിവയില് പ്രായോഗിക പരീശീലനം നല്കുന്ന ഇ – വിദ്യ കോഴ്സും അക്ഷയ സെന്ററുകളിലൂടെ സ്വായത്തമാക്കാം.