പ്രധാന പരിപാടികൾ , വാർത്തകൾ , മരണം , വിവാഹം എന്നിവ നിങ്ങൾക്കും റിപ്പോർട്ട് ചെയ്യാം CLICK HERE

ജനന രജിസ്ട്രേഷന്‍

അപേക്ഷിക്കേണ്ട വിധം

  1. പഞ്ചായത്തില്‍നിന്നും സൌജന്യമായി ലഭിക്കുന്ന നിശ്ചിത ഫോറത്തില്‍ ജനനം നടന്ന വീട്ടിലെ മുതിര്‍ന്ന അംഗം/സ്ഥാപനത്തിലെ മേധാവി 21 ദിവസത്തിനകം അപേക്ഷ നല്‍കണം.
  2. അപേക്ഷിക്കേണ്ട ഓഫീസ് – ഗ്രാമ പ‍ഞ്ചായത്ത് ഓഫീസ്
  3. നിബന്ധനകള്‍ – പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന ജനനം മാത്രം.
  4. അടക്കേണ്ട ഫീസ്:- ജനനം കഴിഞ്ഞ് 21 ദിവസം വരെ സൌജന്യം. 30 ദിവസം വരെ രണ്ട് രൂപ ലേറ്റ് ഫീ.
  5. സേവനം ലഭിക്കുന്ന സമയപരിധി അന്വേഷണത്തിന് വിധേയമായി 7 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍

അറിയിപ്പ്

യുക്തമായ സാഹചര്യങ്ങളില്‍ ഇതില്‍ പ്രതിപാദിക്കാത്ത രേഖകളോ വിശദാംശങ്ങളോ, സെക്രട്ടറിക്കോ, പഞ്ചായത്ത് ഭരണ സമിതിക്കോ ആവശ്യപ്പെടാവുന്നതാണ്.

സാധാരണ സാഹചര്യങ്ങളില്‍ എല്ലാ രേഖകളും നിബന്ധനകളും പാലിക്കുന്നപക്ഷം സേവനം ലഭ്യമാകുന്ന സമയക്രമമാണ് കാണിച്ചിരിക്കുന്നത്. അല്ലാത്ത സാഹചര്യത്തിലും മേല്‍ ഓഫീസുകളില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലും മറ്റ് അടിയന്തിര ജോലികളുടെ നിര്‍വഹണഘട്ടത്തിലും സമയപരിധിയില്‍ മാറ്റം വരുന്നതാണ്.


ജനനം/മരണം താമസിച്ചു രജിസ്റ്റര്‍ ചെയ്യല്‍

  1. അപേക്ഷിക്കേണ്ട ഓഫീസ് – ഗ്രാമ പ‍ഞ്ചായത്ത് ഓഫീസ്
  2. അപേക്ഷിക്കേണ്ട വിധം – അഞ്ചു രൂപയുടെ കോര്‍ട്ട്ഫീ സ്റ്റാമ്പ് പതിച്ച് നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷിക്കണം (3 കോപ്പികള്‍ ).
  3. നിബന്ധനകള്‍  – വൈകി രജിസ്റര്‍ ചെയ്യാനുള്ള കാരണം കാണിക്കുന്ന അപേക്ഷ, ഒരു ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം (2 കോപ്പികള്‍ ).
  4. അടക്കേണ്ട ഫീസ് – 30 ദിവസം മുതല്‍ 1 വര്‍ഷം വരെ അഞ്ചു രൂപ. ഒരു വര്‍ഷത്തിനു മുകളില്‍ 10 രൂപ.
  5. സേവനം ലഭിക്കുന്ന സമയപരിധി :- ജില്ലാ രജിസ്ട്രാര്‍ /റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ അനുവാദം തരുന്ന മുറയ്ക്ക്.

അറിയിപ്പ്

  1. യുക്തമായ സാഹചര്യങ്ങളില്‍ ഇതില്‍ പ്രതിപാദിക്കാത്ത രേഖകളോ വിശദാംശങ്ങളോ, സെക്രട്ടറിക്കോ, പഞ്ചായത്ത് ഭരണ സമിതിക്കോ ആവശ്യപ്പെടാവുന്നതാണ്.
  2. സാധാരണ സാഹചര്യങ്ങളില്‍ എല്ലാ രേഖകളും നിബന്ധനകളും പാലിക്കുന്നപക്ഷം സേവനം ലഭ്യമാകുന്ന സമയക്രമമാണ് കാണിച്ചിരിക്കുന്നത്. അല്ലാത്ത സാഹചര്യത്തിലും മേല്‍ ഓഫീസുകളില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലും മറ്റ് അടിയന്തിര ജോലികളുടെ നിര്‍വഹണഘട്ടത്തിലും സമയപരിധിയില്‍ മാറ്റം വരുന്നതാണ്.


  3. മരണ രജിസ്ട്രേഷന്‍

  4. അപേക്ഷിക്കേണ്ട ഓഫീസ് – ഗ്രാമ പ‍ഞ്ചായത്ത് ഓഫീസ്
  5. അപേക്ഷിക്കേണ്ട വിധം – പഞ്ചായത്തില്‍നിന്നും സൌജന്യമായി ലഭിക്കുന്ന നിശ്ചിത ഫോറത്തില്‍ മരണം നടന്ന വീട്ടിലെ മുതിര്‍ന്ന അംഗം/സ്ഥാപനത്തിലെ മേധാവി 21 ദിവസത്തിനകം അപേക്ഷ നല്‍കണം.
  6. നിബന്ധനകള്‍ – പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന മരണം മാത്രം.
  7. അടക്കേണ്ട ഫീസ്- മരണം കഴിഞ്ഞ് 21 ദിവസം വരെ സൌജന്യം. 30 ദിവസം വരെ രണ്ടു രൂപ ലേറ്റ് ഫീ.
  8. സേവനം ലഭിക്കുന്ന സമയപരിധി – അന്വേഷണത്തിന് വിധേയമായി 7 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ .

അറിയിപ്പ്

  1. യുക്തമായ സാഹചര്യങ്ങളില്‍ ഇതില്‍ പ്രതിപാദിക്കാത്ത രേഖകളോ വിശദാംശങ്ങളോ, സെക്രട്ടറിക്കോ, പഞ്ചായത്ത് ഭരണ സമിതിക്കോ ആവശ്യപ്പെടാവുന്നതാണ്.
  2. സാധാരണ സാഹചര്യങ്ങളില്‍ എല്ലാ രേഖകളും നിബന്ധനകളും പാലിക്കുന്നപക്ഷം സേവനം ലഭ്യമാകുന്ന സമയക്രമമാണ് കാണിച്ചിരിക്കുന്നത്. അല്ലാത്ത സാഹചര്യത്തിലും മേല്‍ ഓഫീസുകളില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലും മറ്റ് അടിയന്തിര ജോലികളുടെ നിര്‍വഹണഘട്ടത്തിലും സമയപരിധിയില്‍ മാറ്റം വരുന്നതാണ്.

CLICK HERE : http://cr.lsgkerala.gov.in/Pages/OfficialVerification.php

അവശ്യം അറിഞ്ഞിരിക്കേണ്ടുന്ന
കാര്യങ്ങള്‍

നിങ്ങൾ അവശ്യം അറിഞ്ഞിരിക്കേണ്ടുന്ന കാര്യങ്ങള്‍ >
     Online TV
     Online TV